ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന വല്ലപ്പുഴ പഞ്ചായത്തിനെ പ്രധാനമായി കുന്നിൻ പ്രദേശം, സമതലം, ചെരിവുപ്രദേശം, കുണ്ടുപാടങ്ങൾ എന്നിങ്ങനെ നാലായി തരംതിരിക്കാം. കണിയാരക്കുന്ന്, രാമഗിരിമല, പുൽമുഖംമല എന്നിവയാണ് പ്രധാന കുന്നിൻ പ്രദേശങ്ങൾ. ചരൽമണ്ണും, ചെങ്കല്ലും, വെട്ടുകല്ലും ഉയർന്ന പ്രദേശങ്ങളിലും മണൽ കലർന്ന പശിമരാശി മണ്ണ് കുണ്ടുപാടങ്ങളിലും കാണുന്നു. കിണറുകളും, കുളങ്ങളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. നിരവധി കുളങ്ങൾ ഈ പഞ്ചായത്തിലുണ്ട്. വളരെക്കാലം മുൻപുതന്നെ വല്ലപ്പുഴ കാർഷിക മേഖലയായിരുന്നു. 2016-ലെ പൊതുസ്ഥിതിവിശകലനം ചെയ്യുമ്പോൾ 21.64 ച.കി. മീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് 16 വാർഡുകളായാണ് വിഭജിച്ചിരിക്കുന്നത് ജനസംഘ്യയുടെ 73% മുസ്ലീങ്ങളും, 27% ഹിന്ദുക്കളും . മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 97% ആണ്. കണിയാരക്കുന്ന്, രാമഗിരിമല, പുൽമുഖംമല എന്നീ കുന്നും മലകളും ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.