ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
വാർത്തകളും ലേഖനങ്ങളും
September 29, 2026
വാർത്തകളും ലേഖനങ്ങളും
ഓപ്പറേഷന്‍ തൂഫാന്‍ 2.0രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് (Vallappuzha Gramapanchayath) . 21.64 ച.കിമി വിസ്തീർണ്ണമുള്ള വല്ലപ്പുഴ പഞ്ചായത്തിന്റെ വടക്കായി കുലുക്കല്ലൂർ പഞ്ചായത്തും പടിഞ്ഞാറായി കൊപ്പം പഞ്ചായത്തും കിഴക്കായി നെല്ലായ പഞ്ചായത്തും തെക്കു ഭാഗത്ത് ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. വല്ലപ്പുഴ, ചെറുകോട്, കുറുവട്ടൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഈ പഞ്ചായത്ത്. 1964 ൽ ആയിരുന്നു തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി വല്ലപ്പുഴയിൽ നിലവിൽ വന്നത്. ചൂരക്കോട് കുന്ന്, തറക്കുന്ന്, മണിക്കുന്ന്, വെള്ളിയാംകുന്ന്, കണിയാരക്കുന്ന്, പുൽമുഖം മലയുടെ ഒരു ഭാഗം എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻപ്രദേശങ്ങൾ. വെള്ളിയാംകുന്ന് തറക്കുന്ന് എന്നിവ സർക്കാർ റിസർവ്വ് വനങ്ങളാണ്. വെള്ളിയാംകുന്നിനും തറക്കുന്നിനും ഇടയിലായി ചരിത്ര സ്മാരകമായ രാമഗിരിക്കോട്ട സ്ഥിതി ചെയ്യുന്നു. വർഷത്തിൽ രണ്ടുതവണയായി കാലവർഷവും തുലാവർഷവും പെയ്തവസാനിക്കുമ്പോൾ ശിഷ്ടകാലം വരൾച്ചയുടേതാണ്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ നീളമുള്ള തോടുകളിലും ചെറുകുളങ്ങളിലും...
ഓപ്പറേഷന്‍ തൂഫാന്‍ 2.0രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്